KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലളിതം, സുന്ദരം, മാതൃകാപരം , ഈ കമ്മ്യൂണിസ്റ്റ് വിവാഹം ..


യുവ സി.പി.ഐ. നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റുമായ അഡ്വ. ശുഭേഷ് സുധാകരനും കാസർകോട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസറായ മുണ്ടക്കയം സ്വദേശിനി ഡോ. ജയലക്ഷ്മി രാജീവും തമ്മിലുള്ള വിവാഹം വളരെ ലളിതമായ ചടങ്ങുകളുടെ കൂവപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ വച്ച് നടന്നു . ആഘോഷവും ആഡംബരവും ഒഴിവാക്കി, വളരെ ലളിതമായ രീതിയിൽ നടത്തിയ ആ യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിവാഹത്തിൽ പങ്കെടുക്കുവാൻ ഏറ്റവും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും എത്തിയിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷന്‍ അംഗമായ അഡ്വ. ശുഭേഷ് സുധാകരന്‍ സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും, എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവായ ശുഭേഷ് എ.ഐ.എസ്.എഫ്. മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കൂട്ടിക്കല്‍ പൊറ്റനാനിയില്‍ വീട്ടില്‍ മുന്‍ സി.പി.ഐ. നേതാവ് പരേതനായ പി.കെ.സുധാകരനാണ് ശുഭേഷിന്റെ അച്ഛന്‍. മുന്‍ കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തംഗം ലീലാമ്മയാണ് അമ്മ. മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ രാജീവനും തങ്കമ്മ രാജീവനുമാണ് ജയലക്ഷ്മിയുടെ മാതാപിതാക്കള്‍.

https://fb.watch/i7xOORBaEu/?mibextid=NnVzG8
error: Content is protected !!