KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്കിൽ ജെ.സി.ബി ഇടിച്ച് യുവാക്കൾക്ക് ഗുരുതര പരുക്ക്

കാഞ്ഞിരപ്പള്ളി :ദേശീയപാത 183-ൽ പാറത്തോട് 28 കവലയ്ക്കൽ വെച്ച് മുണ്ടക്കയം ഭാഗത്ത് നിന്ന് എത്തിയ ജെ.സി.ബി സിഗ്നൽ ഇടാതെ വലത്തേയ്ക്ക് മലനാട് റോഡിലേക്ക് പെട്ടെന്ന് തിരിയവെ ദേശീയപാതയിലൂടെ ചോറ്റിയിലെ വീട്ടിലേക്ക് പോയ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്.

കങ്ങഴ പോളിടെക്നിക് വിദ്യാർഥികളായ ചോറ്റി തൈവിളയിൽ അശ്വിൻ രാജ് – 20,  ഇട ചോറ്റി സ്വദേശി രാഹുൽ ബിജു – 20 എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.18ന് വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. പാറത്തോട് സ്വദേശിയുടെ ആണ് ജെ.സി.ബി.പരിക്കേറ്റ ഇരുവരെയും 26-ലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ചേർപ്പുങ്കൽ മെഡിസിറ്റി ട്രോമ കെയർ യൂണിറ്റിലേക്ക്  മാറ്റി.

error: Content is protected !!