KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പക്ഷിപ്പനി ..ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം

മുണ്ടക്കയം : പക്ഷിപ്പനിയും, ഭക്ഷ്യ വിഷബാധയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ  ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പഞ്ചായത്ത്‌ എന്നീ സർക്കാർ സംവിധാനങ്ങളുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കോഴി വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ നടപടി വേണമെന്ന് ചിക്കൻ വ്യാപാര സമിതി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.എല്ലാവിധ ലൈസൻസുകളും ലഭിക്കുന്നത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിട്ടും ചില വ്യാപാര സ്ഥാപനങ്ങൾ ഇതിന് തയ്യാറാവുന്നില്ല.
നിയമാനുസരണം പ്രവർത്തിക്കുന്ന
കോഴിവ്യാപാര സ്ഥാപനങ്ങളിലും ഇതുമൂലം ഉദ്യോഗസ്ഥർ കയറിയിറങ്ങുകയാണ്.
അടിയന്തിരമായി നടപടി വേണമെന്ന് അവശ്യപ്പെട്ടു ചിക്കൻ വ്യാപാര സമിതി ജില്ലാ കമ്മിറ്റി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

error: Content is protected !!