കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബി.ജെ.പി
എരുമേലി:എയ്ഞ്ചൽ വാലി മേഖലയിൽ ബഫർ സോണിന്റെ പേരിൽ വനമേഖലയാക്കപ്പെട്ട പ്രദേശത്തെ കുടിയിറക്കപെടുന്ന കുടുംബങ്ങൾക്കൊപ്പം ബി.ജെ.പി ഉണ്ടാകുമെന്നു സംസ്ഥാന വക്താവ് അഡ്വ എൻ. കെ നാരായണൻ നമ്പൂതിരി പറഞ്ഞു. കോരുത്തോട്,മുക്കൻപെട്ടി, ഏഞ്ചൽ വാലി എന്നീ ബഫർ സോൺ മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ തെയ്യാറാവണം. ജനങ്ങൾ പരിഭ്രാന്തിയിലാണ് അവരെ കയ്യൊഴിയുന്ന നിലപാടാണ് കേരള സർക്കാർ എടുക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന പ്രക്ഷോഭ പദയാത്ര 22 ന് രണ്ട് മണിക്ക് മുക്കൻപെട്ടിയിൽ നിന്നും ആരംഭിച്ച് എയ്ഞ്ചൽ വാലിയിൽ സമാപിക്കും.
സമാപന സമ്മേളനം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ,സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ അഡ്വ ബി ഗോപാലകൃഷ്ണൻ, ഡോ ജെ പ്രമീള ദേവി,കർഷക മോർച്ച ദേശിയ വൈസ് പ്രസിഡന്റ് അഡ്വ എസ് ജയസൂര്യൻ, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു, മേഖല പ്രസിഡന്റ് എൻ ഹരി തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.