മൃഗചികിത്സ സേവനം കാര്യക്ഷമമാക്കാൻ കാഞ്ഞിരപ്പള്ളിയിൽ ഇനി മൊബൈൽ വെറ്റിനറി യൂണിറ്റ് ; 1962 എന്ന ടോൾഫ്രീ നമ്പറിൽ ചികിൽസ ലഭ്യമാകും

കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റിന്റെയും പുതിയ പ്രവേശന കവാടത്തിന്റെ യും ഉദ്ഘാടനം കാത്തിരപ്പള്ളി മൃഗാശുപത്രി അങ്കണത്തിൽ നടത്തി. മൃഗ ചികിത്സ സേവനം കാര്യക്ഷമമാക്കാൻ 29 മൊബൈൽ വെറ്റിനറി യൂണിറ്റുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതൊട്ടാകെ അനുവദിച്ചതിൽ ഒരെണ്ണമാണ് കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചത്. ഏത് സമയത്തും കർഷകർക്ക് മൃഗ ചികിത്സാ സൗകര്യം 24 മണിക്കൂറും ലഭ്യമാകുന്നതിനും , കർഷകരുടെ സംശയത്തിന് അടിയന്തരഘട്ടങ്ങളിൽ ചികിത്സാ സേവനം ലഭ്യമാക്കുന്നതിനും വേണ്ടി 1962 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ സേവനം ലഭ്യമാണ് .

കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ലൈവ്സ്റ്റോക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോളിങ് കീഴിൽ മൊബൈൽ വെറ്റിനറി യൂണിറ്റ് എന്ന ഘടകത്തിന് കീഴിലാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലും, വൈക്കത്തും രണ്ട് മൊബൈൽ യൂണിറ്റ് അനുവദിച്ചിരിക്കുന്നത്.ഓരോ വാഹനത്തിനും ഒരു വെറ്റിനറി ഡോക്ടർ, ഒരു പാരവൈറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡർ എന്നിങ്ങനെ മൂന്നുപേരാണ് ഉണ്ടാവുക.പ്രാരംഭഘട്ടത്തിൽ ഉച്ചയ്ക്ക് ശേഷം ഒരു മണി മുതൽ രാത്രി 8 മണി വരെ ആണ് ഇതിന്റെ സേവനം ലഭിക്കുക കർഷകർക്കും പൊതുജനങ്ങൾക്കും 1962 നമ്പറിൽ വിളിച്ചാൽ കോൾ സെന്ററുമായി ബന്ധപ്പെടാം.വീട്ടുപടിക്കൽ വാഹനം എത്തി ചികിത്സിക്കേണ്ടത് ഉണ്ടെങ്കിൽ കോൾ സെന്ററിൽ നിന്നും അതാത് യൂണിറ്റുകളെ കർഷകരമായി ബന്ധിപ്പിക്കും.വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയാണ് നിരക്ക്. കൃത്രിമ ബീജ ദാനം നൽകുന്നുണ്ടെങ്കിൽ 50 രൂപ കൂടി അധികമായി ഈടാക്കും. അരുമ മൃഗങ്ങളുടെ ഉടമയുടെ വീടു പടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950 രൂപയും ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേ സമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 രൂപയും നൽകേണ്ടതുമാണ്

          മൊബൈൽ വെറ്റിനറി യൂണിറ്റിന്റെയും , പുതിയ പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം  ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ് നിർവഹിച്ചു..1962 കോള്‍ സെന്ററിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യും നിർവഹിച്ചു .യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ഷാജി പണിക്കശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി. എസ് കൃഷ്ണകുമാർ , അഞ്ജലി ജേക്കബ്, വിമല ജോസഫ് , അഡ്വ. സാജൻ കുന്നത്ത്, പി. കെ പ്രദീപ്, രത്നമ്മ രവീന്ദ്രൻ , മാഗി ജോസഫ്, ജൂബി അഷറഫ്, ഷക്കീല നസീർ , ജയശ്രീ ഗോപിദാസ് , കെ.എസ് എമേഴ്സൺ ,പഞ്ചായത്ത് പ്രസിഡന്റു മാരായ കെ. ആർ തങ്കപ്പൻ ,സിന്ധു മോഹനൻ , രേഖ ദാസ് , ജെയിംസ് പി. സൈമൺ, ജെസ്സി ജോസ് ,  ബിജു പത്യാല, കാഞ്ഞിരപ്പള്ളി സീനിയർ വെറ്റിനറി സർജൻ ഡോക്ടർ ബിനു ഗോപിനാഥ് , ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജയദേവൻ, ഡോക്ടർ മനോജ് കുമാർ , ഡോക്ടർ ഷിജോ ജോസ് , ബി.ഡി.ഒ.  എസ്. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
error: Content is protected !!