എയ്ഞ്ചൽ വാലി വനമേഖല പ്രശ്നം : ബിജെപി പദയാത്ര നടത്തി
എയ്ഞ്ചൽ വാലി : കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ടുകളും സ്ഥിതി വിവരക്കണക്കുകളും സമയബന്ധിതമായി നൽകാതെ താമസിപ്പിച്ച സംസ്ഥാന സർക്കാരിന്റെ അലംഭാവമാണ് ബഫർ സോൺ വിഷയത്തിൽ വിനയായതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിച്ച ബഫർ സോൺ പദ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കാട്ടുപന്നിയെ വെടിവയ്ക്കുന്ന തിന് അനുകൂല അട ക്കം അടക്കം കർഷക താൽപര്യ ത്തിന് ഒപ്പം നിലകൊണ്ടത് കേന്ദ്രസർക്കാരാണ്. ബഫർസോണിൽ ഉൾപ്പെട്ട ജനവാസ മേഖല യിലെ ജനങ്ങളെ കൂടിയൊഴിപ്പിക്കാൻ ഒരു സർക്കാരിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ അധ്യക്ഷത വഹിച്ചു
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി, സം സ്ഥാന വക്താവ് എൻ.കെ. നാ രായണൻ നമ്പൂതിരി, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി നോ ബിൾ മാത്യു, എയ്ഞ്ചൽ വാലി ബഫർ സോൺ വിരുദ്ധ ജനകീയ സമിതി ചെയർമാൻ പി. ജെ. ബാസ്റ്റ്യൻ, മലയരയ സമുദായ പ്രതിനിധി പി.കെ. ദിവാകരൻ,
ബിജെപി ജില്ലാ ജനറൽ സെക്രട്ട റിമാരായ പി.ജി. ബിജുകുമാർ, എസ്.രതീഷ്, മേഖല വൈസ് പ്രസിഡന്റുമാരായ എൻ.പി. കൃ ഷ്ണകുമാർ,ടി.എൻ. ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി.ഭുവനേഷ്, എം.ആർ. അനിൽ കുമാർ, മിനർവ മോ ഹൻ, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂബ് വിശ്വം, ലേഖ അശോക്, ജില്ലാ ട്രഷറർ ഡോ. ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ സെൽ കോഓർഡിനേറ്റർ കെ. ആർ. സോജി, സുമിത് ജോർജ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് രാ ജേഷ് കുമാർ, സി.എൻ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.