കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരണപ്പെട്ടു

ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി ആയിത്തറ വീട്ടിൽ എ.എസ്.ഗോപി (56) മരണപ്പെട്ടു. ശനിയാഴ്ച രാത്രി 7.30-ന് പൊൻകുന്നം -പുനലൂർ റോഡിൽ മണ്ണനാനിയിൽ വെച്ചാണ് ഇദ്ദേഹത്തെ കാറിടിച്ച് വീഴ്ത്തിയത്. മേസ്തിരിപ്പണിക്കാരനായ ഗോപി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിയിലായിരുന്നു.

സി.പി.എം.ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: ഷൈജു കെ.ഗോപിനാഥ്, പരേതയായ ഗോപിക എ.ഗോപിനാഥ്. സംസ്‌കാരം ചൊവ്വാഴ്ച(24-1-23) രണ്ടിന് വീട്ടുവളപ്പിൽ.

error: Content is protected !!