KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃസംഗമം നടന്നു.

കാഞ്ഞിരപ്പള്ളി : എസ് ഡി പി ഐ കാഞ്ഞിരപ്പള്ളി മണ്ഡലം നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ‌ തുളസീധരൻ പള്ളിക്കൽ ഉദ്‌ഘാടനം ചെയ്തു.
രാജ്യത്തിന്റെ ജനാതിപത്യഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കുന്നതാണ് രാജ്യത്ത് നടപ്പാക്കാൻ പോകുന്ന സാമ്പത്തിക സംവരണമെന്നും അതിനെതിരെയുള്ള സമരത്തിന്റെ മുന്നോടിയായി ഈ മാസം 26 ന് സംവരണ സമര പ്രഖ്യാപനം എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജില്ലാ കമ്മിറ്റി അംഗം അൻസൽ പായിപ്പാട് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ്‌ അൻസാരി പത്തനാട്, മണ്ഡലം സെക്രട്ടറി വി എസ് അഷ്‌റഫ്‌, മണ്ഡലം ഓർഗനൈസർ ഫൈസൽ വാഴൂർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ അലി അക്ബർ കാഞ്ഞിരപ്പള്ളി, മണ്ഡലം ട്രഷറർ സിയാദ് പി ഇ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!