കെഎംഎ ഡയാലിസിസ് സെൻറ്റർ ഏഴാം വർഷത്തിലേക്ക്.

കാഞ്ഞിരപ്പള്ളി: നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന കെ എം എ ഡയാലിസിസ് സെൻറ്റർ ഏഴാം വർഷത്തിലേക്ക്.

കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ (കെഎംഎ) എന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള ഈ ഡയാലിസിസ് ഈയിടെ നവീകരിച്ചിരുന്നു. നിലവിലുണ്ടായിരുന്ന നാലു ഡയാലിസിസ് മെഷീനുകൾക്ക് പുറമേ പുതുതായി രണ്ട് മെഷീനുകൾ കൂടി പുതുതായി ലഭിച്ചു.കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് സെൻറർ, കൊട്ടാരം ബേക്കറി, ജീഗോ ൽ ഡ് സ്വർണ്ണാഭരണശാല, സുമനസ്സുകൾ എന്നിവരാണു് ഇത് വാങ്ങി നൽകിയത്. നവീകരിച്ച സൗജന്യ ഡയാലിസിസ് സെൻറർ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി കെ എം എ ഹാളിലാണ് ഉൽഘാടന ചടങ്ങ്.

ഏഴു വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഈ ഡയാലിസിസ് സെൻറ്ററിൽ ദിവസവം 25 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകുന്നുണ്ട് .എല്ലാ ദിവസവും രാവിലെ 6.30 മുതൽ വൈകുന്നേരം 5.30 വരെ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് ഇതിൻ്റെ പ്രവർത്തനം.ഏഴു ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.ഒരു ഡയാലിസിസിന് 160 0 രുപ ചെലവുവരും. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത്, ന്യു മനസ്സുകൾ എന്നിവരുടെ വിലയേറിയ ധനസഹായമാണ് ഈ കേന്ദ്രത്തിൻ്റെ ധനസഹായം.സംസ്ഥാന സർക്കാരിൻ്റെ ധനസഹായവും ലഭിക്കുന്നുണ്ട. ഷാജി പാടിക്കൽ (പ്രസിഡണ്ട്) സി രാജുദ്ദീൻ തൈപറമ്പിൽ (സെക്രട്ടറി), ഷംസുദ്ദീൻ തോട്ടത്തിൽ (ട്രഷറർ), സജിമോൻ കുതിരം കാവിൽ, ഷാജി പാലയ്ക്കൽ എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് ഇതിൻ്റെ ഭരണ ചുമതല. റിയാസ് കാൽ ടെക്സ്, അനൂപ് ലത്തീഫ് ,കെ പി ഷംസുദ്ദീൻ, അൻസാരി പുതുപറമ്പിൽ എന്നിവർക്കാണ് നിയന്ത്രണ ചുമതല.

error: Content is protected !!