KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹരിത കർമ്മ ചാക്കിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യത്തിൽ നിന്നും കുപ്പിച്ചില്ല് കാലിൽ തുളച്ചു കയറി വിദ്യാർത്ഥിക്ക് പരിക്കേറ്റു

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന 48 നമ്പർ അംഗൻവാടിക്ക് സമീപമാണ് ഹരിത കർമ്മ സേന മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. ചാക്കിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യത്തിൽ നിന്നും കുപ്പിച്ചില്ല് കാലിൽ തുളച്ചു കയറി വിദ്യാർത്ഥിക്ക് പരിക്കേറ്റു. പുത്തൻ ചന്ത പെരുംപുഴയിൽ ഷുഹൈബിന്റെ മകൻ അൽ ആമീന്റെ (9)കാലിനാണ് സാരമായി പരിക്കേറ്റത് .

സുഹൃത്തുക്കളുമായി കളിക്കുന്നതിന് ഇടയിൽ അംഗൻവാടിക്ക് സമീപം സൂക്ഷിച്ചിരുന്ന മാലിന്യത്തിൽ നിന്നും ട്യൂബ് ലൈറ്റിന്റെ കുപ്പിച്ചില്ല് കാലിൽ തുളച്ച് കയറുകയായിരുന്നു. ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ കാലിൽ 25 ഓളം തുന്നലുകൾ ഉണ്ട്. മുണ്ടക്കയം സെന്റ് ജോസഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അൽ അമീൻ.

error: Content is protected !!