എരുമേലി സെൻറ് തോമസിൽ 73മത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
എരുമേലി : തലമുറകൾക്ക് അറിവിന്റെ പുണ്യം പകർന്ന് എരുമേലിയുടെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 73 പിറന്നാളിന്റെ നിറവിൽ.
സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി ജോൺ, പി ടി എ പ്രസിഡൻറ് സോയുസ് പി തോമസ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ Ritty Maria, ഫാദർ സിജു സേവിയർ, ആനി ടോം, ജോസ് കെ സെബാസ്റ്റ്യൻ , കുമാരി വിനായക സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തദവസരത്തിൽ മാതൃകാപരമായ സേവനത്തിന് ശേഷം അധ്യാപക രംഗത്തുനിന്നും വിരമിക്കുന്ന റാണി തോമസ്, ബീന സി. റ്റി. എന്നിവർക്ക് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി. ഈ വർഷത്തെ പാഠ്യപാഠേതര പ്രവർത്തനങ്ങളുടെ മികവുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള കലണ്ടറിന്റെ പ്രകാശനം സ്കൂൾ മാനേജർ റവറന്റ് ഫാ. വർഗീസ് പുതുപ്പറമ്പിൽ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിന് സ്കൂൾ പ്രിൻസിപ്പാൾ സെൻ ജെ. പി. സ്വാഗതവും റെജി എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു.