കാഞ്ഞിരപ്പള്ളി കത്തീഡ്രൽ -പഴയപള്ളി സംയുക്ത തിരുന്നാൾ ജനുവരി 25 മുതൽ 31 വരെ

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മരിയൻ തീർത്ഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ ഡോമിനിക്കിന്റെ യും, വി. സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ജനുവരി 25 മുതൽ 31 വരെ തീയതികളിൽ ആഘോഷിക്കുകയാണ്.

ജനുവരി 25 -ാം തീയതി സെന്റ് ഡോമിനിക്ക് കത്തീദ്രലിൽ വൈകുന്നേരം 6.30 ന് കൊടിയേറ്റ്, പരി. കുർബാന, ലദീഞ്ഞ്, ആർച്ച് പിസ്റ്റ്, കത്തീദ്രൽ വികാരി റവ.ഫാ. വർഗീസ് പരിന്തിരിക്കൽ, ജനുവരി 26 ന് വൈകുന്നേരം 4.30 ന് ആഘോഷമായ പരി. കുർബാന, ലദീഞ്ഞ്, തുടർന്ന് ഇടവക ദിനം, കൂട്ടായ്മ വാർഷികം എന്നിവ നടത്തപ്പെടുന്നു. 27 ന് 4.30 ന് ആഘോഷമായ പരി. കുർബാന, ലദീഞ്ഞ് റവ.ഫാ. ഫിലിപ്പ് തടത്തിൽ (പ്രൊക്യുറേറ്റർ, കാഞ്ഞിരപ്പള്ളി രൂപത) തുടർന്ന് പ്രദക്ഷിണം പുത്തൻപള്ളി യിൽനിന്നും പുത്തനങ്ങാടി ചുറ്റി അക്കരപ്പള്ളിയിലേക്ക്. പഴയപള്ളിയിൽ വി. സെബസ്ത്യാ നോസിന്റെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ്, ആർച്ച് പ്രീസ്റ്റ് റവ. ഫാ. വർഗീസ് പരിന്തിരിക്കൽ.

ജനുവരി 28 മുതൽ 31 വരെ, രാവിലെ 5.00 ന്, 6.30 ന്, 9 ന്, 12.00 ന് വൈകുന്നേരം 4.30ന്, 7.00 ന് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ജനുവരി 29, 30, 31 തീയതി കളിൽ വൈകുന്നേരം 4.30 ന്, കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞി രപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ വി. കുർബാന അർപ്പിക്കുന്നതാണ്. 29-ാം തീയതി വൈകുന്നേരം 4.30 ന് മേലാട്ടുതക ടിയിൽ നിന്നും, 30-ാം തീയതി വൈകുന്നേരം 4.30 ന് പുളിമാവിൽ നിന്നും, 31-ാം തീയതി രാവിലെ 8 മണിക്ക് മണ്ണാറക്കയത്തുനിന്നും കഴുന്നു പ്രദക്ഷിണം ഉണ്ടായിരിക്കും. 30-ാം തീയതി വൈകു ന്നേരം 6.15 ന് ടൗൺ ചുറ്റിയുള്ള ആഘോഷമായ പട്ടണപ്രദക്ഷിണം, തിരുന്നാൾ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തി കഴുന്ന്, സമർപ്പണം എന്നീ നേർച്ചകൾ നടത്തുന്നതി നുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. കെ.കെ. റോഡിൽനിന്നും പുതിയ പാലത്തിലൂടെ ഭക്തജനങ്ങൾക്ക് പഴയപള്ളിയിൽ എത്തിച്ചേരുന്നതാണ്.

തിരുന്നാളിന്റെ വിജയത്തിനായി ആർച്ച് പ്രീസ്റ്റുമായ ഫാ. വർഗീസ് പരിന്തിരിക്കൽ, അസി. വികാരിമാരായ റവ.ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, റവ.ഫാ. ജോസ് വൈപ്പം മഠം, റവ.ഫാ. ജോർജ് കുഴിപ്പള്ളിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസ് എത്തൂക്കുന്നേൽ, ഔസേപ്പച്ചൻ മണ്ണംപ്ലാക്കൽ, പാപ്പച്ചൻ കരിമ്പനാൽ, ജോസഫ് മൈക്കിൾ കരിപ്പാപറമ്പിൽ, ഷാജി പുൽപ്പേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

error: Content is protected !!