സ്‌കൂൾ വാർഷിക ആഘോഷങ്ങൾക്ക് അടിപൊളി ദൃശ്യ, ശബ്ദ വിസ്മയം ഒരുക്കിയത് സ്‌കൂൾ വിദ്യാർത്ഥി ..
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിന്റെ വാർഷികാഘോഷങ്ങൾ, അവതരണ മികവിനൊപ്പം വളരെ നന്നായി ഒരുക്കിയ ദൃശ്യ, ശബ്ദ വിസ്മയം കൊണ്ടും ശ്രദ്ധേയമായി . അതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ സൗണ്ട് സിസ്റ്റം കൊണ്ടാണ് ശബ്ദ വിസ്മയം തീർത്തത്. AKJM സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഡൊമിനിക് ഷാജനാണ് Dominic Pro Audios എന്ന സ്വന്തം പ്രസ്ഥാനത്തിലൂടെ സ്‌കൂളിന് വേണ്ടി മനോഹരമായ സൗണ്ട് സിസ്റ്റം ഒരുക്കിയത്. ചിറക്കടവ് മണ്ണംപ്ലാക്കൽ ഷാജൻ മാത്യുവിന്റെയും, കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമാരാമത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജെസി ഷാജന്റെയും ഇളയ മകനാണ് ആ കൊച്ചുമിടുക്കൻ.
മൂന്നുവർഷം മുമ്പ് തുടങ്ങിയതാണ് Dominic pro audios എന്ന പ്രസ്ഥാനം. ഈ മൂന്നുവർഷ കാലയളവിൽ 138 വർക്കുകൾ നടത്തി വിജയിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ, മികച്ച ഓഡിയോ വിഷ്വൽ, ലൈറ്റിംഗ് സേവനങ്ങൾ പുതിയ സാങ്കേതിക വിദ്യയിലൂടെ അവർ നല്കി വരുന്നു . . ഡിജെ വെഡിങ് പ്രോഗ്രാം, സ്കൂൾ ആനുവൽ ഡേയ്സ്, സ്റ്റേജ് പ്രോഗ്രാംസ്, കോളേജ് ഇവന്റസ്, ബാൻഡ്, പെരുന്നാളുകൾ, ഇന്നോഗ്രേഷൻ ഫങ്ക്ഷൻസ്, ലൈവ് ഷോസ്, എന്നി വർക്കുകളാണ് പ്രധാനമായും സ്വീകരിക്കുന്നന്നത് . .
പുത്തൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി കൊണ്ടാണ് ഇവർ വർക്കുകൾ ചെയ്യുന്നത്.സൗണ്ട് റിഇൻഫോസ്‌മെന്റ് പി.എ സിസ്റ്റം , ഡിജെ ലൈറ്റ് & സൗണ്ട് ഷോ , ലൈറ്റ് & ഇന്റലിജിൻറ് ലൈറ്സ് , മോഡേൺ ഇല്ലുമിനേഷൻ , ഇവന്റ് മാനേജ്മെന്റ് മുതലായവ Dominic pro audios മികച്ച രീതിയിൽ ചെയ്യുന്നുവെന്ന് ഡൊമിനിക് ഷാജൻ പറഞ്ഞു .