KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാലിന്യംതള്ളിയവരെ പിടികൂടി 

കാഞ്ഞിരപ്പള്ളി: ജനവാസമേഖലകളിൽ ശൗചാലയമാലിന്യവും ഹോട്ടലുകളിലെ ഭക്ഷണ അവശിഷ്ടമാലിന്യവും തള്ളിയതിന് മൂന്ന് പേരെ അറസ്റ്റുചെയ്ത് വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവർ തണ്ണീർമുക്കം കല്ലുപറമ്പിൽ മനു വിനോദ് (23), മുഹമ്മ വടക്കേപ്പറമ്പിൽ ബിബിൻ ദാസ് (46), മുഹമ്മ തെക്കേത്തലയിൽ പി.കെ. സോയൻ (27) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്. മണ്ണാറക്കയം ബ്ലോക്ക് റോഡിൽ തോട്ടിൽ മാലിന്യം തള്ളിയത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 28-നാണ് മണ്ണാറക്കയത്ത് മാലിന്യംതള്ളിയത്. പ്രഭാതസവാരിക്കാരാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. അന്നേദിവസം തന്നെ സമാനമായ രീതിയിൽ പതിനെട്ടാംമൈൽ ഭാഗത്ത് പൈക്കല്ലി പാലത്തിനുസമീപവും മാലിന്യവും തള്ളിയിരുന്നു. ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യക്കുഴികൾ കരാർ ഏറ്റെടുത്ത് ശുചീകരിക്കുന്നവരാണ് രാത്രികാലങ്ങളിൽ വാഹനത്തിലെത്തി മാലിന്യങ്ങൾ തള്ളുന്നത്.

error: Content is protected !!