വീടില്ലാത്ത സഹപാഠിക്ക് താമസ സൗകര്യമൊരുക്കി ഗ്രേസി സ്മാരക ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി: സഹപാഠിക്ക് താമസ സൗകര്യമൊരുക്കി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. അന്തിയുറങ്ങാൻ നല്ലൊരു വീടില്ലാത്ത സഹപാഠിയായ അപർണ്ണയ്ക്ക് അടച്ചുറപ്പുള്ള ഒരു ഭവനം നിർമ്മിച്ചു നൽകുന്ന തിരക്കിലാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി സ്മാരക ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ .

സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, അനധ്യാപകർ, സുമനസ്സുകൾ , സ്കൂൾ മാനേജ്മെൻറ്റ് എന്നിവർ ഒത്തുചേർന്നാണ് അപർണ്ണയ്ക്ക് ഒൻപതുലക്ഷം രുപ ചെലവിൽ ഭവനം നിർമ്മിച്ചു നൽകുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ വെച്ച് കോട്ടയം നവജീവൻ ട്രസ്റ്റ് ചെയർമാൻ പി യു തോമസ് വീടിന്റെ താക്കോൽ അപർണ്ണയുടെ കുടുംബത്തിന് കൈമാറും.

പാറത്തോട് പാല പ്ര കൈ നാട്ടുകുന്നേൽ ഷൈജു _ അശ്വതി ദമ്പതികളുടെ മകളാണ് പാറത്തോട് ഗ്രേസി സ്മാരക ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ അപർണ്ണ.രണ്ടു മുറി, ഹാൾ അടുക്കള, സിറ്റൗട്ട്, ശൗചാലയം എന്നിവയടങ്ങിയ വീടിൻ്റെ ടൈൽ പാകൽ, വയറിംഗ്, പ്ലംബിംഗ് എന്നിവ നടന്നു വരുന്നു. സ്കൂൾ പിടിഎ പ്രസിഡണ്ട് ടി എ സെയ്നില്ല കൺവീനറും അധ്യാപകൻ ടോമി ജേക്കബ് ജനറൽ കൺവീനറും ആയുള്ള കമ്മിറ്റിക്കാണ് വീടിൻ്റെ നിർമ്മാണ ചുമതല .പാല പ്ര കട്ടയ്ക്കൽ കടയ്ക്ക് സമീപത്താണ് വീടു നിർമ്മിച്ചിട്ടുള്ളത്.

error: Content is protected !!