KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് നിയമന അഴിമതി ആരോപണം സംബന്ധിച്ചു അന്വേഷണം നടത്തണം . സജി മഞ്ഞകടമ്പിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിലെ നിയമനത്തിന് ഉദ്യോഗർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും , യു ഡി എഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.

യോഗ്യതാ പരീക്ഷാ പ്രഹസനം നടത്തി അർഹരായവരെ ഒഴിവാക്കി അനർഹരായവരെ ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ബാങ്കിൽ നിയമനം നടത്തിയത്. അർഹരെ ഒഴിവാക്കി അനർഹരെ തിരുകി കയറ്റിയതിനെതിരെ കേരളാ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ബാങ്കിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പാർട്ടി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ജോയി മുണ്ടാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി ഉന്നതാധികാര സമിതിയംഗം വി ജെ ലാലി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മറിയാമ്മ ടീച്ചർ’, പ്രസാദ് ഉരുളികുന്നം, നിയോജക മണ്ഡലം പ്രസിഡൻ്റ് സി വി തോമസ് കുട്ടി, ലാൽജി മാടത്താനി കുന്നേൽ, ജോർജ്കുട്ടി പൂതക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!