KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭൂവനേശ്വരി – ധർമ്മശാസ്താ ക്ഷേത്രത്തിലെ പൊങ്കാല ഭക്തിസാന്ദ്രം

കാഞ്ഞിരപ്പള്ളി : പാറത്തോട് ചിറഭാഗം ശ്രീ ഭുവനേശ്വരി – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. ചൊവ്വാഴ്ച രാവിലെ 9.30 ന് ക്ഷേത്രം മേൽശാന്തി കോയിക്കൽ ഇല്ലം തുളസീധരൻ പോറ്റി പണ്ഡാര അടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.

തുടർന്ന് വൃതശുദ്ധിയോടെ എത്തിയ ഭക്തർ പ്രത്യേകം തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിലേക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അരി, ശർക്കര, നെയ്യ് മുതലായ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിവേദ്യം സ്വയം പാകപ്പെടുത്തി ശ്രീ ഭുവനേശ്വരി അമ്മയ്ക്ക് സമ്മർപ്പിച്ച് പൊങ്കലയ്ക്ക് സമാപനമായി.

error: Content is protected !!