KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് ടെക്നീഷ്യന് ഗുരുതര പരിക്ക്.

എരുമേലി : കേബിൾ ലൈൻ പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയ ടെക്നീഷ്യൻ വൈദ്യുതി ഷോക്കേറ്റ് തെറിച്ചു വീണ് അപകടം. ഗുരുതരമായി പരിക്കേറ്റ കനകപ്പലം സ്വദേശിയും എരുമേലി രാജ് വിഷൻ കേബിൾ നെറ്റ്‌വർക്ക് സ്ഥാപനത്തിലെ ടെക്നീഷ്യനുമായ അനിൽ കുമാർ (അനി -49) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പത്തുമണിയോടെ എരുമേലി കെഎസ്ഇബി ഓഫിസിന് അടുത്ത് വെച്ചാണ് അപകടം. മുറിച്ച് മാറ്റിയ കേബിൾ ടാഗ് ചെയ്ത് പുന:സ്ഥാപിക്കാൻ പോസ്റ്റിൽ കയറിയപ്പോൾ ലൈനിൽ നിന്നും വൈദ്യുതി പ്രവഹിച്ച് ഷോക്കേറ്റ് 16 അടി പൊക്കത്തിൽ നിന്നും ടാറിംഗ് റോഡിലേക്ക് വീണ് ഇടതു കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

കെഎസ്ഇബി യുമായി കരാർ ചെയ്തു ടാഗു ചെയ്യാത്ത ഓപ്പറേറ്റർമാരുടെ കേബിളുകൾ ഹൈക്കോടതി വിധിപ്രകാരം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ടാഗ് ചെയ്തതിനെ തുടർന്ന് ഇത് പുനഃസ്ഥാപിക്കാൻ പോസ്റ്റിൽ കയറിയതായിരുന്നു അനിൽ.

error: Content is protected !!