KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർക്കാർഭൂമി കൈയേറിയുള്ള റോഡ് റവന്യൂ പൊളിച്ചു 

 

കൂട്ടിക്കൽ: കോലാഹലമേട് തങ്ങൾപാറയ്ക്ക് സമീപം സർക്കാർഭൂമി കൈയേറി വ്യക്തി നിർമിച്ച റോഡ് റവന്യൂ അധികൃതർ പൊളിച്ചുനീക്കി. സ്വകാര്യ പുരയിടത്തിലേക്ക് 150 മീറ്ററോളം പുറമ്പോക്ക് ഭൂമി കൈയേറിയാണ് കോൺക്രീറ്റ് റോഡ് നിർമിച്ചത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റം പൊളിച്ചത്. കൈയേറ്റം നടത്തിയ ആൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ എ.എസ്.മുഹമ്മദ് പറഞ്ഞു.

error: Content is protected !!