രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയിൽ കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കാഞ്ഞിരപ്പള്ളി: രാഹുൽ ഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയിലും കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിലും പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തൽ ടൗണിൽ പ്രതിഷേധ പ്രകടനവും പേട്ടക്കവലയിൽ പ്രതിഷേധ യോഗവും നടത്തി.
രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കികൊണ്ട് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന് ബി ജെ പി കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ അവസാനശ്വാസം വരെ കോൺഗ്രസ് പ്രവർത്തകർ പോരാടുമെന്നും പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി .
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജി സുനിൽ കുമാർ, അബ്ദുൽ ഫത്താക്ക്, ബിനു കുന്നുംപുറം, പി എ താജു , അജ്മൽ പാറക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, ഫസിലി കോട്ടവാതിൽക്കൽ, ഷാജി പെരുന്നേപ്പറമ്പിൽ, ഉണ്ണി ചെറിയാൻ ചീരംവേലിൽ , ഷാജി ആനിത്തോട്ടം, ഷിനാസ് കിഴക്കയിൽ, സജി ഇല്ലത്തുപറമ്പിൽ, ലിന്റു ഈഴക്കുന്നേൽ , പി അശോക് ദാസ്, ജോർജുകുട്ടി മല്ലപ്പള്ളിൽ, സഫറുള്ള ഖാൻ, ടിഹാന ബഷീർ, സന്തോഷ് മണ്ണനാനി, റസിലി ആനിത്തോട്ടം, അഷറഫ് നെല്ലിമലപുതുപ്പറമ്പിൽ, ജോജി കോഴിമല, സുനു ആന്റണി, നവാസ് ആനിത്തോട്ടം,എന്നിവർ പ്രതിഷേധ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.