KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്നേഹഭവനത്തിന്റെ താക്കോൽദാനം രണ്ട് എംഎൽഎമാർ ഒത്തുചേർന്ന് നിർവ്വഹിച്ചു.

കാഞ്ഞിരപ്പള്ളി: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഞ്ഞിരപ്പള്ളി ലോക്കൽ അസോസിയേഷൻ ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു . ഞായറാഴ്ച രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്‌ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം.എൽ .എ നിർവ്വഹിച്ചു. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ മുഖ്യ പ്രഭാഷണം നടത്തി. ഇരുവരും ചേർന്ന് കുടുംബാഗങ്ങൾക്ക് താക്കോൽദാനം നിർവഹിക്കുകയും, വീട്ടുമുറ്റത്ത് വൃക്ഷതൈ നടുകയും ചെയ്തു.

താക്കോൽദാന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ.റസീന എം. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളിബ്ലോക്കുമെമ്പർ പി.കെ.പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ദിലീഷ് ദിവാകരൻ, വാർഡ് മെമ്പർ ബിൻസി മാനുവൽ, സ്റ്റേറ്റ് കമ്മീഷണർ അജിത് സി. കളനാട്, എ.എസ്.ഒ. സി ഡേവിഡ് ജോസഫ്, എ. കെ.ജെ.എം.പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമല എസ്. ജെ. സെൻ്റ് ജോസഫ് എച്ച്.എം സിസ്റ്റർ ആനി കെ. ഒ. ജില്ല സെക്രട്ടറി.അജയൻ പി.എസ്,ജില്ലാ കമ്മീഷണർ ഫാദർ. വിൽസൺ പുതുശ്ശേരി എസ്സ്.ജെ, ഡി. ഒ. സി.ജോൺ കെ.സി, ജില്ല കമ്മീഷണർ (G) ആൻസമ്മ തോമസ്, സ്റ്റേറ്റ് കമ്മീഷണർ പ്രവീൺ പി.ആർ, ഡി.റ്റി.സി.ഓമന പി.എൻ, ലോക്കൽ സെക്രട്ടറി ബിന്ദു എം. എസ് ,ജില്ലാ ട്രെഷറർ സിസ്റ്റർ മിനി പി.ഒ, ജോയിൻ്റ് സെക്രട്ടറി സുജ എം.ജി., ട്രെഷറർ ലതിക റ്റി.കെ, പി.റ്റി.എ.പ്രസിഡൻ്റ്‌ രജ്ഞി സെബാസ്റ്റ്യൻ, സ്കൗട്ട് മാസ്റ്റർ ബീന കുര്യൻ, ഗൈഡ് ക്യാപ്റ്റൻ ജയലളിത തുടങ്ങിയവർ പങ്കെടുത്തു. സ്കൗഡ്സ് ആൻഡ് ഗൈഡ്സ് കുട്ടികൾ, സമൂഹിക, രാഷ്ടീയ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ ,പൊതുജനങ്ങൾ എന്നിവർ ഈ സന്തോഷത്തിൽ പങ്കുചേർന്നു.

error: Content is protected !!