സ്നേഹദീപം – മഹാത്മനഗർ കുഴൽകിണർ കുടിവെള്ള പദ്ധതി ഉദ്ഘാടനം
പാറത്തോട് : കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഭൂജലവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 31 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സാജൻ കുന്നത്തിന്റെ നിർദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്തിൽനിന്നും അനുവദിച്ച 5 ലക്ഷം രൂപയും വിനിയോഗിച്ച് പൂർത്തിയാക്കിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകളിലെ സ്നേഹദീപം – മഹാത്മാനഗർ കുഴൽകിണർ കുടിവെള്ള പദ്ധതി 16 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിക്കും.
‘മഹാത്മാ നഗർ തോട്ടക്കര ഗ്രേസി പള്ളിപ്പടി, വേളാങ്കണ്ണി മാതാ പള്ളി ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ 150 ഓളം വീട്ടുകാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.പദ്ധതിയായി 10000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് വടക്കേമലയിൽ സ്ഥാപിച്ചു. യോഗത്തിൽ ആന്റോ ആന്റണി എം.പി മുഖപ്രഭാഷണം നടത്തും. ഭൂജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് എ. ജി ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജുകുട്ടി ആഗസ്തി, കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് വിജയമ്മ വിജയലാൽ, ജില്ലാപഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായ അംഗങ്ങളായ അഡ്വ. സാജൻ കുന്നത്ത്, റ്റി.ജെ മോഹനൻ, ഭൂജലവകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ വിമൽരാജ് എസ്. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൾ ഫിലിപ്പ്, ഗ്രാ മപഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട് സോഫി ജോസഫ് , ബീനാ ജോസഫ്, ഷേർളി വർഗീസ്, കെ കെ ശശികുമാർ, കെ.യു. അലിയാർ, സിന്ധു മോഹൻ, കെ.പി സുജിലൻ , റ്റി.രാജൻ, സിയാദ് കെ.എം. ഷാലിയ ജെയിംസ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ജോസിന അന്ന ജോസ്, ആന്റണി ജോസഫ്, സുമിന അലിയാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റ് കെ.എ. അബ്ദുൾ അസീസ്, കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൽ, സി.പി.എം – പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ. ബാലൻ, സി.പി.ഐ. പാറത്തോട് ലോക്കൽ സെക്രട്ടറി സി. കെ. ഹംസ കോൺഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹനീഫ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ബിനു ഡൊമിനിക് ഇല്ലിക്കമുറിയിൽ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എം. സൈനുല്ലാബുദ്ദീൻ പുത്തൻവീട്ടിൽ, പാറത്തോട് വികസസമിതി പ്രസിഡന്റ് പി.എം. തമ്പിക്കുട്ടി പുത്തൻവീ ട്ടിൽ, സ്നേഹദീപം ജനകീയ ജലവിതരണ പദ്ധതി പ്രസിഡന്റ് സിബിച്ചൻ ഇടമുളക്കൽ, കൺവീനർ വിനോദ് പി.എസ്. പൂതക്കുഴിയിൽ, ഭൂജലവ കുപ്പ് ജില്ലാ ആഫീസർ എസ് സന്തോഷ് എന്നിവർ യോഗത്തിൽ പ്രസംഗിക്കുമെന്ന് അഡ്വ. സാജൻ കുന്നത്ത്, വിനോദ് പി.എസ് പൂഴിയിൽ, സിബിച്ചൻ ഇടയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.