KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുരിക്കുംവയൽ, പനയ്ക്കച്ചിറ, കൊമ്പുകുത്തി സ്കൂളുകളുടെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പിന്നോക്ക മേഖലകളിൽ വിദ്യാഭ്യാസ രംഗത്ത് വലിയ ഉണർവ് പകർന്നുകൊണ്ട് മുരിക്കുംവയൽ, പനയ്ക്കച്ചിറ, കൊമ്പുകുത്തി സ്കൂളുകളുടെ പുതിയ കെട്ടിടങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.

മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന സർക്കാർ ഒരു കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച സയൻസ് ലാബും, ലൈബ്രറിയും, കൂടാതെ എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സംരക്ഷണഭിത്തിയുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

പിന്നോക്ക മേഖലയായ പനയ്ക്കച്ചിറ ഗവൺമെന്റ് ഹൈസ്കൂളിന് രണ്ടു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. പട്ടികവർഗ്ഗ മേഖലയായ കൊമ്പുകുത്തിയിൽ കോട്ടയം ജില്ലയിലെ ഏക ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളായ കൊമ്പുകുത്തി ഹൈസ്കൂളിന് രണ്ട് കോടി രൂപ വിനിയോഗിച്ച പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

ചടങ്ങുകളിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. യോഗങ്ങളിൽ
ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ആദരിക്കൽ ചടങ്ങ് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, മറ്റ് ജനപ്രതിനിധികളായ ദിലീഷ് ദിവാകരൻ, പി. കെ പ്രദീപ്,രത്നമ്മ രവീന്ദ്രൻ, ബിൻസി മാനുവൽ, ലതാ സുശീലൻ, സി. വി അനിൽകുമാർ, കെ. എൻ സോമരാജൻ, പ്രസന്ന ഷിബു, സിനി മോൾ തടത്തിൽ,ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽ മോൻ, ഷീബ ഷിബു, സിനു സോമൻ, ജാൻസി സാബു, സുലോചന സുരേഷ്, ബെന്നി ചേറ്റുകുഴി, ഉദ്യോഗസ്ഥ പ്രമുഖരായ സുബിൻ പോൾ, സന്തോഷ് കുമാർ എം, കെ ജെ പ്രസാദ്, പി ആർ പ്രവീൺ, ലൈജു എം.ജി, ശ്രീലേഖ.പി, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കന്മാരായ കെ. രാജേഷ്,ജോയ് പുരയിടം, കെ.ബി സുജി, കെ ബി രാജൻ , സി കെ രഘുനാഥൻ , സുധീർ പി കെ, വി എം വിശ്വനാഥൻ , ഓ ബി ഷാജി ഓരത്തേൽ , ബാബു കോക്കാപള്ളി, സന്തോഷ് പി.എസ്, സി. ജെ രാജു സജിമോൻ കെ. കെ, റെജി വി.ജെ, സിബിച്ചൻ കെ,കെ, സുരാജ് വി.എൻ കെ.പി റെജി, മധു ഇ. കെ, ആശാ സിന്ധു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!