ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം

ഇടച്ചോറ്റി :കിഴക്കിന്റെ മൂകാംബിക ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ശനിയാഴ്ച രാവിലെ 4:30 മുതൽ. 4:30 ന് നിർമ്മാല്യ ദർശനം, വിഷുക്കണി ദർശനം. വിഷുക്കണി ദർശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്രം മുഖ്യ കാര്യദർശി സരസ്വതി തീർത്ഥ പാദസ്വാമികൾ വിഷുകൈനീട്ടം നൽകും. ഏഴ് മണിക്ക് അർച്ചന,7:30 ന് ലളിതാസാഹസ്രനാമം തുടർന്ന് ശ്രീമദ് ദേവി ഭാഗവതപാരായണം. ദർശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിഷുക്കണി ദർശിച്ചു മടങ്ങുവാനുള്ള സൗകര്യങ്ങളും ക്ഷേത്രകമ്മറ്റി ഒരുക്കിയിട്ടുണ്ട്.

error: Content is protected !!