മണിമലയിൽ അപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണം : സജി മഞ്ഞക്കടമ്പിൽ .
മണിമല: മണിമലയിൽ കറിക്കാട്ടൂരിൽ കഴിഞ്ഞ ദിവസം രാജ്യസഭാ എം.പി.യുടെ മകൻ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണപ്പെട്ട് അനാഥമായ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി സർക്കാർ സാമ്പത്തിക ധനസഹായം അനുവദിക്കണമെന്നും, മരണപ്പെട്ട ആളുടെ ഗർഭിണിയായ ഭാര്യക്ക് സർക്കാർ ജോലി നൽകുവാൻ = തയ്യാറാവണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഈ നിമിഷം വരെ പോലീസ് കൃത്യമായ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല എന്നും ദൃക്സാക്ഷികളെ കണ്ട് ചോദിച്ചിട്ടില്ല എന്നും കുടുബാംഗങ്ങൾ പരാതി പറഞ്ഞതായും സജി അറിയിച്ചു.
അപകടം സംഭവിച്ച വാഹനത്തിന്റെ ഉടമയോ ബന്ധുക്കളോ ഈ നിമിഷംവരെയും മരണപ്പെട്ട\വരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോലും തയ്യാറാകത്തത് ഖേദകരമാണെന്നും സജി പറഞ്ഞു