കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് രാത്രി മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച്, കേരളാ പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മോഷണകേസിലെ പ്രതി ഇടുക്കി എ.ആർ കാംപിലെ സിവിൽ പൊലീസ് ഓഫീസർ പി.വി.ഷിഹാബിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പുറത്താക്കലിന് മുന്നോടിയായി ഷിഹാബിന് കാരണം കാണിക്കൽ നോട്ടീസ് നൽകിരുന്നു. തുടർന്ന് പോലീസുകാരൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത തിനാലാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതെന്ന് ഇടുക്കി എസ്.പി അറിയിച്ചു.ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാർക്കെതിരായ നടപടിയുടെ ഭാഗമായാണ് തീരുമാനം.

കഴിഞ്ഞ സെപ്തംബർ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി കാഞ്ഞിരപ്പള്ളി ടൗണിലെ പഴക്കടയിൽ നിന്ന് മാങ്ങാ മോഷ്ടിച്ചത്. മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരൻ പരാതി ഇല്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീർപ്പാക്കിയിരുന്നു.
വിഷയം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും സംസ്ഥാന പൊലീസിന് തന്നെ നാണക്കേടായി മാറുകയും ചെയ്തതോടെയാണ് ഷിബാഹിനെ പിരിച്ചുവിടാൻ പൊലീസ് തീരുമാനിച്ചത്.

മാങ്ങാ മോഷണം കൂടാതെ ഷിഹാബിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചു.

error: Content is protected !!