‘ FESTMIL ’- അന്താരാഷ്ട്ര ചെറുധാന്യവർഷ ഉദ്‌ഘാടനം അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ, മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം നിർവഹിക്കും.
കാഞ്ഞിരപ്പള്ളി : അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ചു ചെറുധാന്യകൃഷിരീതികളെക്കുറിച്ചും, അവയുടെ പോഷക മൂല്യങ്ങളെക്കുറിച്ചും, ഭക്ഷണരീതികളെക്കുറിച്ചും മനസിലാക്കാക്കുക, പ്രാവർത്തികമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് റേഡിയോ 90 FM ഉം അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റും ചേർന്ന് ‘FESTMIL’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കാർഷിക സെമിനാർ, കാർഷിക റേഡിയോ പരിപാടി M-POWER, വിത്ത് കൈമാറ്റം, വിത്ത് വിതയ്ക്കൽ എന്നിവയും നടക്കും.
അമൽജ്യോതിയുടെ സ്വന്തം FM റേഡിയോ ചാനലായ റേഡിയോ 90 FM ആരംഭിക്കുന്ന ചെറുധാന്യ വർഷത്തോടനുബന്ധിച്ചുള്ള കാർഷിക പരിപാടി M-POWER മന്ത്രി കെ. കൃഷ്ണൻകുട്ടി വെള്ളിയാഴ്ച 11 മണിക്ക് ഉദ്‌ഘാടനം ചെയ്യും. ഈ കാർഷിക പരിപാടിയുടെ വിശദാംശങ്ങൾ ഡിസംബർ വരെയുള്ള എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 6.45 ന് റേഡിയോ 90 FM ലൂടെ പ്രേക്ഷേപണം ചെയ്‌യും.
കൃഷിവകുപ്പിലെയും, കൃഷി വിജ്ഞാന കേന്ദ്രത്തിലെയും, നബാർഡിന്റെയും വിദഗ്ദ്ധരാണ് കാർഷിക സെമിനാർ നയിക്കുന്നത്. സെമിനാറിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്ച രാവിലെ 9.45 ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്ററ്യൻ കുളത്തിങ്കൽ നിർവ്വഹിക്കും.
ചെറുധാന്യ വിത്തുകളുടെ കൈമാറ്റം കേരള സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും
അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി ഡിപ്പാർട്മമെന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെറുധാന്യ കൃഷിയുടെ വിത്ത് വിതക്കൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. തങ്കപ്പൻ നിർവ്വഹിക്കും. പരിപാടിയിൽ, ചെറുധാന്യങ്ങളുടെയും ഭക്ഷണ സാധനങ്ങളുടെയും പ്രദര്ശനവും, വിവിധ മേഖലകളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും.
ഫാ. സിജു പുല്ലംപ്ലായിൽ – സ്റ്റേഷൻ ഡയറക്ടർ, റേഡിയോ 90 എഫ് എം , ഫാ. ജോമി കുമ്പുകാട്ട് – അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ, റേഡിയോ 90 എഫ് എം ,ഡോ. അനൂപ് രാജ് – HoD, ഫുഡ് ടെക്നോളജി, അമൽ ജ്യോതി ,. ഡോ. സണ്ണി വി. ജോർജ്ജ് – പ്രൊഫെസ്സർ, ഫുഡ് ടെക്നോളജി, അമൽ ജ്യോതി ,. സിനോ ആന്റണി – കമ്മ്യൂണിക്കേഷൻ & മാർക്കറ്റിങ് എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.