KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതി പോസ്റ്റിൽ  തീ പിടിച്ചു.

എരുമേലി :  വൈദ്യുതി പോസ്റ്റിൽ ഷോർട്ട് സർക്യൂട്ടിലൂടെ  തീ പടർന്നത് പരിഭ്രാന്തി പരത്തി. എംഎൽഎ യും നാട്ടുകാരും അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാർ എത്തി തീയണച്ച് അപകടം ഒഴിവാക്കി.

ഇന്നലെ രാവിലെ ടൗണിൽ മുസ്ലിം  പള്ളിക്ക് മുൻപിലുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ പോസ്റ്റിലാണ്  തീ പടർന്നു പിടിച്ചത്. പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന ബോക്സിനുള്ളിൽ ഉണ്ടായ തീ  പുറത്തേക്ക് പടരുകയായിരുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്ക് കണക്ഷൻ കൊടുത്തിരുന്ന സർവീസ് വയറുകൾ കത്തി റോഡിലേയ്ക്ക് വീണു. ഈ സമയം ഇതുവഴി എത്തിയ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ കെഎസ്ഇബി ഓഫിസിൽ വിവരമറിയിച്ചതോടെ ജീവനക്കാർ എത്തി വൈദ്യുതി ഓഫാക്കി തീയണച്ച ശേഷം  തകരാർ പരിഹരിച്ചു.

error: Content is protected !!