KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വളര്‍ത്തു കാളയുടെ കുത്തേറ്റ് ഉടമസ്ഥൻ മരിച്ചു: ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

പൊൻകുന്നം : വളര്‍ത്തു കാളയുടെ കുത്തേറ്റ് ഉടമസ്ഥൻ മരിച്ചു. വാഴൂർ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോർജ് (56) ആണ് മരിച്ചത്. കാളയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റെജിയുടെ ഭാര്യ ഡാർളിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

വീടിനോട് ചേർന്നുള്ള പറമ്പില്‍ തീറ്റാൻ കെട്ടിയ കാളയെ മാറ്റിക്കെട്ടുന്നതിനിടയിലാണ് റെജിക്ക് കുത്തേറ്റത്. റെജിയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭാര്യ ഡാര്‍ളിയെയും കാള ആക്രമിച്ചു . ഡാർളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാള റെജിയെ മരത്തിൽ ചേർത്ത് വീണ്ടും കുത്തുകയായിരുന്നു.

നെഞ്ചിലും വയറിലും ഗുരുതരമായി പരുക്കേറ്റ റെജിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. വര്‍ഷങ്ങളായി കാലികളെ വളര്‍ത്തി ജീവിക്കുന്നവരാണ് ഇരുവരും.
മകൾ : ജാസ്മിൻ (യുകെ), മരുമകൻ : സിജോ. സംസ്‌ക്കാരം പിന്നീട്.

error: Content is protected !!