KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വനിതാ സംഗമവും യാത്രയയപ്പും. 

മുക്കൂട്ടുതറ :  കേരള കൗൺസിൽ ഓഫ് ചർച്ചസ് വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ 29 ന് വെച്ചൂച്ചിറ സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ ഉച്ചകഴിഞ്ഞ് മൂന്നിന് വനിതാ സംഗമവും സമൂഹ നിർമ്മിതിയിൽ വനിതകളുടെ പങ്ക്  എന്ന വിഷയത്തിൽ സെമിനാറും നടക്കും. മേഖലാ വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയ അധ്യക്ഷത വഹിക്കുന്നതും  സാമൂഹ്യ പ്രവർത്തകയും ഭാരത സർക്കാരിൻ്റെ “നാരീ ശക്തി ” പുരസ്ക്കാര ജേതാവുമായ  പ്രൊഫ: ഡോ: എം എസ്  സുനിൽ മുഖ്യ പ്രഭാഷണവും നടത്തുന്നതാണ്. സ്ഥലം മാറിപ്പോകുന്ന പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസിനും, റവ.സബിൻ ജോ ബെൻസനും യാത്രയയപ്പും നൽകും.

error: Content is protected !!