കാഞ്ഞിരപ്പള്ളി താലൂക് അദാലത്ത് : നിരവധി പരാതികൾ മന്ത്രിമാർ നേരിട്ട് തീർപ്പാക്കി..
പൊൻകുന്നം:മന്ത്രിസഭയുടെ രണ്ടാം വാർഷിക ത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പ രിഹരിക്കാൻ സംഘടിപ്പിക്കുന്ന ‘കരുതലും കൈ ത്താങ്ങും’ കാഞ്ഞിരപ്പള്ളി താലൂക്കുതല അദാല ത്തിൽ തീർപ്പായത് 134 പരാതികൾ.145 പരാതിയാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തിൽ പരിഗണിച്ചത്.
37 പുതിയ പരാതികൂടി ലഭിച്ചു. പുതിയ പരാതി പ ത്ത് ദിവസത്തിനകം പരിശോധിച്ച് ജില്ലതലത്തിൽ അദാലത് നടത്തുമെന്ന് വി.എൻ. വാസവൻ അറി യിച്ചു. പ്രളയ ധനസഹായം, കൃഷിനാശം, വനഭൂമി യിൽ അപകട ഭീഷണിയോടെ നിൽക്കുന്ന മരങ്ങ ൾ, വായ്പ പ്രശ്നങ്ങൾ, ക്ഷേമ പെൻഷൻ, വിക ലാംഗ പെൻഷൻ മുടങ്ങിയത്, പാർപ്പിടം, വഴിത്തർക്കം, കുടിവെള്ള പ്രശ്നം, മരംമുറി തുടങ്ങിയ പരാതികളാണ് അദാലത്തിൽ എത്തിയത്.
അദാലത് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്ര സിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ല പഞ്ചാ യത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ. ഗിരീഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ, പഞ്ചായത്ത് അംഗം ശ്രീലത സന്തോഷ്, എൽ.എ ഡെപ്യൂട്ടി കലക്ടർ മുഹമ്മദ് ഷാഫി, ആർ.ഡി.ഒ വിനോദ് രാജ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യു എന്നിവർ സംസാരിച്ചു.