KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തമ്പലക്കാട് സെന്റ് തോമസ് ഇടവകയിൽ ദമ്പതി സംഗമം 2023 മെയ്‌ 7 ന്

തമ്പലക്കാട് സെന്റ് തോമസ് ഇടവകയിൽ ദമ്പതി സംഗമം 2023 മെയ്‌ 7 (ഞായർ) നടക്കുന്നതാണ്. നാലുമണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ദമ്പതികളുടെ സമ്മേളനവും ഉണ്ടായിരിക്കും .

ഇടവകാംഗവും മലനാട് ഡെവലൊപ്മെന്റ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ.ജോസഫ് പുൽത്തകിടിയേൽ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും .ഇതിനോടനുബന്ധിച്ച് വിവാഹത്തിന്റെ സുവർണ്ണ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ഉപഹാരം നൽകി ആദരിക്കുന്നതുമാണ്. സമ്മേളനത്തിന് ഇടവക വികാരി ഫാ.ജോസ് തറപ്പേൽ സ്വാഗതവും, സിറിൽ ജോർജ് തേക്കുംതോട്ടം നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്യും.

error: Content is protected !!