യംഗ്  ഇന്നോവേറ്റീവ്  പുരസ്ക്കാരം  സെന്റ് ആന്‍റണിസ് കോളേജിന് ..   

  

പെരുവന്താനം : സെന്റ് ആന്റണിസ് കോളേജിന് വിദ്യാർത്ഥി, അധ്യാപക രക്ഷാകർത്തൃ, മാനേജ്മെന്റ്  സൗഹൃദ പരിപാടിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി യംഗ് മെൻസ് അസോസിയേഷൻ ഏർപ്പെടുത്തിയ  യംഗ്  ഇന്നോവേറ്റീവ്  കോളേജിനുള്ള പുരസ്ക്കാരം ലഭിച്ചു. കോളേജിലെ 1500 റോളം വിദ്യാർഥികളുടെ ഭവനങ്ങളിലേക്ക് അധ്യാപകർ നടത്തിയ സന്ദർശനമാണ് അവാർഡിന് കോളേജിനെ അർഹമാക്കിയത്. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ  കോളേജ് ചെയർമാൻ  ബെന്നി തോമസ്,   പീരുമേട്  എം.എൽ.എ വാഴൂർ സോമനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

സെന്‍റ്. ആന്‍റണിസ് കോളേജിന്‍റെ ഈ വർഷത്തെ മാഗസിന്‍റെ പ്രകാശനവും വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡന്‍റ്  അജിത രതീഷ് മുഖ്യപ്രഭാഷണം  നടത്തി.,  പ്രിൻസിപ്പൽ ഡോ. ആന്‍റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി ടിജോമോൻ ജേക്കബ്,  കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ശുഭേഷ്  സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌  പഞ്ചായത്ത്‌ പ്രസിഡന്‍റ്  അജിത രതീഷ്, കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം പി. ആർ. അനുപമ , കാഞ്ഞിരപ്പള്ളി  യംഗ് മെൻസ്  അസോസിയേഷൻ ഭാരവാഹികളായ  പ്രസിഡന്‍റ്  ജെയിംസ് പള്ളിവാതുക്കൽ, ഓർഗനൈസിങ്  സെക്രട്ടറി ഷാബോച്ചൻ  മുളങ്ങാശേരി,സുപ്രണ്ട് ജസ്റ്റിൻ ജോസ്, സ്റ്റാഫ്‌ അഡ്വയിസർ   ബേസിൽ , വൈസ് ചെയർപേഴ്സൺ ലിയാമോൾ ഇ.എം, മാഗസിൻ എഡിറ്റർ അലോഷി അനിൽ. എന്നിവർ ആശംസകൾ അർപ്പിച്ചു

error: Content is protected !!