പ​ഞ്ചാ​. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തു വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ്ലാ​സ്റ്റ​റിം​ഗ് അ​ട​ർ​ന്നു വീ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ത​ന്നെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. ഷാ​ജ​ഹാ​ന്‍റെ കാ​റി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.
കു​രി​ശു​ക​വ​ല​യി​ലെ പ​ഞ്ചാ​യ​ത്തു വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ ഷെ​യ്ഡി​ൽനി​ന്നാ​ണ് പ്ലാ​സ്റ്റ​റിം​ഗ് അ​ട​ർ​ന്നു വീ​ണ​ത്. കാ​ർ ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
കാ​ൽ ന​ട​യാ​ത്ര​ക്കാ​ര​ട​ക്കം ഇ​ട​ത​ട​വി​ല്ലാ​തെ ക​ട​ന്നു പോ​കു​ന്ന​യി​ടം കൂ​ടി​യാ​ണ് ഇ​വി​ടം. കാ​റി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വ​ഴി​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് ഇ​വ പ​തി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​മാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​നാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ പ​ല​യി​ട​ത്തും പ്ലാ​സ്റ്റ​റിം​ഗ് അ​ട​ർ​ന്നു നി​ൽ​ക്കു​ന്ന സ്ഥി​തി​യു​ണ്ട്.

error: Content is protected !!