KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴയിൽ തെന്നി നിയന്ത്രണം വിട്ട് ആംബുലൻസ്‌ മരത്തിലിടിച്ച് തകർന്നു.. അപകടത്തിൽ കാഞ്ഞിരപ്പള്ളി വെറ്ററിനറി ജീവനക്കാരൻ മരിച്ചു

എരുമേലി: എരുമേലി ചെമ്പകപ്പാറയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി ആർ. എ. സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ കെഴുവൻകുളം ശങ്കർ ഭവനം വീട്ടില്‍ പോസ്റ്റൽ ജീവനക്കാരനായിരുന്ന പരേതനായ വേണുവിന്റെ മകൻ ഗോകുൽ ശങ്കർ ( 34 ) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 ഓടെ ചെമ്പകപ്പാറ സമീപമായിരുന്നു അപകടം. വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലന്‍സ് മുക്കൂട്ടുതറ മൃഗാശുപത്രിയില്‍ മരുന്ന് നല്‍കിയതിന് ശേഷം എരുമേലി ആശുപത്രിയിലേക്ക് മരുന്നുമായി വരുന്നതിനിടയായിരുന്നു അപകടം. മഴയിൽ വാഹനം തെന്നി നിയന്ത്രണം തെറ്റി മരത്തിൽ ഇടിയ്ക്കുകയായിരുന്നു അപകടത്തെ തുടര്‍ന്ന് മൂന്ന് പേരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരായ ബിജു തോമസ് , അജിമോന്‍ എന്നിവര്‍ ഇവിടെ ചികില്‍സയിലാണ്.

error: Content is protected !!