KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠന വിനോദ യാത്രയിൽ വിലമതിക്കാനാവാത്ത പലതും അവർ കണ്ടു.. കണ്ടറിഞ്ഞു..

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പൂഞ്ഞാർ മണ്ഡലത്തിലെ മിടുമിടുക്കരായ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഏകദിന പഠന വിനോദയാത്രയുടെ ഭാഗമായി പൂഞ്ഞാർ രാജകുടുബത്തെ സന്ദർശിച്ചത് അവരെ അടുത്തറിയുവാൻ കുട്ടികൾക്ക് സാധിച്ചു.. AD 1200 ൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ രാജകുടുംബം പ്രദേശത്ത് അന്ന് തൊട്ട് 1957 ൽ സ്ഥാനം ഒഴിയുന്നത് വരെ സത്ഭരണം ആണ് കാഴ്ചവച്ചത്.

പൂഞ്ഞാറിലെയും, ഈരാറ്റുപേട്ടയിലേയും പല പ്രമുഖ മുസ്ലിം കുടുംബങ്ങളും 800 വർഷങ്ങൾക്ക് മുൻപ് രാജകുടുബത്തോടൊപ്പം കേരളത്തിൽ എത്തിയതാണെന്നതും, അരുവിത്തുറ പള്ളിയുടെ സ്ഥലങ്ങൾ രാജകുടുബം സൗജന്യമായി നൽകിയതാണെന്നുമുള്ള അറിവുകൾ കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.. പഴയകാല ചരിത്രത്തിലെ പല വിലപ്പെട്ട വിവരങ്ങളും മനസ്സിലാക്കുവാൻ ഈ വീഡിയോ സഹായിക്കും.. വീഡിയോ കാണുക..

error: Content is protected !!