KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയപാതയോരത്ത് അപകട ഭീഷണിയായി വാകമരം

കാഞ്ഞിരപ്പള്ളി :ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുo ഇടയിൽ ചിറ്റടി കവലയിൽ നിൽക്കുന്ന  വാകമരമാണ് യാത്രക്കാർക്കും തദ്ദേശവാസികൾക്കും ഭീഷണിയായി മാറിയത്.

ദേശീയപാത ഓരത്ത് വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന വാകമരം ഏത് സമയവും റോഡിലേക്കും തൊട്ട് കീഴെയുള്ള വീടുകളുടെ മുകളിലേക്കും പതിക്കാവുന്ന നിലയിലാണ് നിൽക്കുന്നത് . വാകമരത്തിനടിയിലായി മൂന്ന് വീടുകളും രണ്ട് കടകളുമുണ്ട്. ചിറ്റടി മാറമ്പടത്ത് റോബി ജേക്കബിന്റെ വീടിന് മുകളിലേക്ക് ഏത് സമയവും പതിക്കാവുന്ന നിലയിലാണ്. റോബിയുടെ രോഗികളായ മാതാപിതാക്കളും കുഞ്ഞുങ്ങളും അടക്കം വീട്ടിൽ ഭീതിയോടെയാണ് കഴിയുന്നത്. കൂടാതെ അടുത്ത് ബസ് സ്റ്റോപ്പ്‌ ആയതിനാൽ കാൽനട യാത്രക്കാരും ബസ് കാത്തു .നിൽക്കുന്നവരും ഭീതിയോടെയാണ് അവിടെ നിൽക്കുന്നത്.

error: Content is protected !!