സിഐടിയുവിന്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി

കാത്തിരപ്പള്ളി: ശുചിത്വം കേരളം പദ്ധതിയുടെ ഭാഗമായി സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കി .

.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ   ഉദ്ഘാടനം ചെയ്തു. വി പി ഇസ്മായിൽ, വി പി ഇബ്രാഹീം, പി കെ നസീർ, അഡ്വ.എം എ റിബിൻഷാ, കെ എസ് ഷാനവാസ്, കെ എം അഷറഫ്, കെ എൻ ദാമോദരൻ, നാസർ എന്നിവർ സംസാരിച്ചു. ചുമടുതൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, നിർമ്മാണ തൊഴിലാളികൾ, തടിവെട്ട് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലീനിംഗ് .

കാഞ്ഞിരപ്പള്ളി പേട്ട. ഗവ.ഹൈസ്കൂൾ, ഐഎച്ച്ആർഡി കോളേജ്, എം ജി യൂണിവേഴ്സിറ്റിയുടെ ബിഎഡ് സെൻറ്റർ എന്നിവയുടെ കവാടമാണു് വൃത്തിയാക്കിയത്.ഇതോടൊപ്പം കാടുകയറി കിടന്ന കെ എസ് ഇ ബിയുടെ പേട്ട ഗവ.ഹൈസ്കൂൾ ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറുകളുടെ യാർഡും വൃത്തിയാക്കി.

error: Content is protected !!