ചാക്കോച്ചന് നൊമ്പരത്തോടെ നാടിന്റെ യാത്രാമൊഴി
കണമല : കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തയിൽ തോമസ് ചാക്കോ (ചാക്കോച്ചൻ -65) യ്ക്ക് യാത്രാമൊഴിയേക്കാൻ നാടാകെ നൊമ്പരത്തോടെയാണ് എത്തിയത്.
തിങ്കളാഴ്ച രാവിലെ കണമല സെന്റ് തോമസ് പള്ളിയിൽ നടന്ന സംസ്ക്കാര ചടങ്ങുകളിലും പ്രാർത്ഥനയിലും നൂറുകണക്കിന് നിരവധി ആളുകൾ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപതാ ചാൻസിലർ റവ. ഡോ. കുര്യൻ താമരശ്ശേരി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി, ആന്റോ ആന്റണി എം പി, കിൻഫ്രാ ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ജോബി നെല്ലോലപൊയ്ക, ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, ബ്ലോക്ക് ഡിവിഷൻ അംഗം മാഗി ജോസഫ്, വാർഡ് അംഗം ജിൻസി ജോസഫ് തുടങ്ങിയവരും ജനപ്രതിനിധികളും കർഷക സംഘടനകളുടെ ഭാരവാഹികളും ഉൾപ്പടെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് വേണ്ടി യൂത്ത് ഫ്രണ്ട് നേതാക്കളായ മിഥുലാജ്, സോജി അയലുക്കുന്നേൽ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. കാഞ്ഞിരപ്പള്ളി പെനുവേൽ ആശ്രമം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പെരുനിലം, ഇടവക വികാരി ഫാ. മാത്യു നിരപ്പേൽ എന്നിവർ സംസ്കാര ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.