KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹിളാ അസോസിയേഷൻ പ്രവർത്തകർ സ്ക്കൂൾ വളപ്പ് ശുചീകരിച്ചു

കാത്തിരപ്പള്ളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടക്കുന്നം ഗവർമെൻ്റ് ഹൈസ്കൂൾ വളപ്പ് ശുചീകരിച്ചു. പാറത്തോട് പഞ്ചായത്ത് അംഗം ജോസ്ന മരിയ അന്ന  ഉദ്ഘാടനം  ചെയ്തു.

പഞ്ചായത്ത് മെംബറും സ്ക്കൂൾ പിടിഎ പ്രസിഡണ്ടുമായ സിന്ധു മോഹനൻ ,സുമാ സജി, അനു മണിക്കുട്ടൻ , ബീനാ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

error: Content is protected !!