മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  രക്തസാക്ഷിത്വ ദിനം  ആചരിച്ചു.

എരുമേലി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  രക്തസാക്ഷിത്വ ദിനം എരുമേലിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

പേട്ടക്കവലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ടി വി ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ സലീം ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ , നാസർ പനച്ചി, സലീം കണ്ണങ്കര, റെജി അമ്പാറ, രവീന്ദ്രൻ എരുമേലി, പി എം ബഷീർ, പി എം ലത്തീഫ് പള്ളിവീട്, ഹക്കീം മാടത്താനി, എം എസ് നാസർ, സിജി മുക്കാലി, കെജി രാജൻ, എൻ എം ബഷീർ , സുധീഷ് വയലാപറമ്പ്, അഷ്റഫ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!