KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയം തകർത്ത വല്ലീറ്റ നടപ്പാലം പുനർനിർമ്മിച്ച് ഡിവൈഎഫ്ഐ

കൂട്ടിക്കൽ : 2021 ഒക്ടോബർ 16 ന് ഉണ്ടായ പ്രളയത്തിൽ തകർന്ന വല്ലീറ്റ നടപ്പാലം ഡിവൈഎഫ്ഐ കൂട്ടിക്കൽ മേഖലാ കമ്മിറ്റി പുനർനിർമിച്ചു നാടിനു സമർപ്പിച്ചു.

വാഹന ഗതാഗതം സാധ്യമാക്കുന്ന രീതിയിൽ പാലത്തിനും റോഡിനുമായി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്  പി എസ് സജിമോനും, കോട്ടയം ജില്ലാ പഞ്ചായത്ത്‌ അംഗം കുമാരി പി ആർ അനുപമയും 30 ലക്ഷം രൂപ അനുവദിപ്പിച്ചെങ്കിലും സ്വകാര്യ സ്ഥലങ്ങൾ വിട്ടു കിട്ടാത്തതിനാലും സാങ്കേതിക പ്രശ്നങ്ങളാലും പദ്ധതി മുടങ്ങുകയായിരുന്നു.. പുതിയ സാഹചര്യത്തിൽ അദ്ധ്യായന വർഷം തുടങ്ങുമ്പോൾ കുട്ടികൾക്ക് സ്കൂളിൽ പോകുവാനും രോഗികൾക്കു ആശുപത്രിയിൽ എത്തുവാനും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നെന്നു കണ്ട് ഡിവൈഎഫ്ഐi കൂട്ടിക്കൽ മേഖലാ കമ്മിറ്റി നടപ്പാലം നിർമിക്കുകയായിരുന്നു.

വിവിധ യൂണിറ്റുകൾ ന്യൂസ്‌ പേപ്പർ ചലഞ്ചിലൂടെയും ആക്രി പെറുക്കിയും ആണ് പാലത്തിനുള്ള പണം സമാഹരിച്ചത്. എൺപതിനായിരത്തോളം രൂപ ചിലവാക്കിയാണ് പാലം നിർമിച്ചത്.

പാലം സംഘടനയുടെ  കോട്ടയം ജില്ലാ സെക്രട്ടറി  ബി സുരേഷ് കുമാർ നാടിനു സമർപ്പിച്ചു. വയോജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അടക്കം നൂറു കണക്കിന് ആളുകൾക്ക് ഉപകാരപ്പെടുന്നതാണ് നടപ്പാലം.. 

 ഉദ്ഘടന സമ്മേളനത്തിന് കൂട്ടിക്കൽ മേഖലാ പ്രസിഡന്റ് സുധീഷ് സുരേഷ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി സുജിത്ത് എം എസ്  മേഖലാ ട്രഷറർ സാദിഖ് എന്നിവർ സംസാരിച്ചു.

error: Content is protected !!