KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടിനുള്ളിലിരുന്ന ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയിൽ ഇടിമിന്നൽ നാശം വിതയ്ക്കുന്നു .. തമ്പലക്കാട് തേക്കട കവലയ്ക്കു സമീപം വീടിനുള്ളിലിരുന്ന ഗൃഹനാഥൻ ശക്തമായ ഇടിമിന്നലേറ്റ് മരിച്ചു. തമ്പലക്കാട് തേക്കടക്കവല മറ്റത്തിൽ പീതാംബരൻ (67) ആണ് മരിച്ചത്.

. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ട തനിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി . സംസ്‌കാരം പിന്നീട്.
ഭാര്യ: കുട്ടിയമ്മ.
മക്കള്‍: ശ്രീജ, ലിജ, നിജ.
മരുമക്കള്‍: സതീഷ് (രാമപുരം), അനീഷ് (രാമപുരം), പരേതനായ ഷിബു.

error: Content is protected !!