കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ അവസാന കമ്മിറ്റി കഴിഞ്ഞു.. ഇനി കെട്ടിടം പൊളിച്ചു മാറ്റി മൂന്നര കോടി രൂപ ചിലവിൽ പുതിയ കെട്ടിടം പണിയും..
കാഞ്ഞിരപ്പള്ളി : ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിലെ അവസാന കമ്മിറ്റി ഇന്നു കഴിഞ്ഞു.
അറുപത്തിരണ്ടു വർഷം ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾക്കും ഇതുവഴി ശബ്ദകോലാഹലങ്ങൾക്കും വാക്കൗട്ടിനും ഒക്കെ വേദിയായി മാറിയ പഞ്ചായത്തിൻ്റെ കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് കെ ആർ തങ്കപ്പൻ്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച രാവിലെ അവസാനത്തെ പഞ്ചായത്ത് കമ്മിറ്റി കൂടി പിരിഞ്ഞു.
നിലവിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി ഇവിടെ മൂന്നു നിലയിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നര കോടി രൂപ ചെലവിൽ പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണത്തിന് തുടക്കമാകും. പുതിയ ഓഫീസ് പൂർത്തിയാകും വരെ കുരിശു കവലയിലുള്ള ടൗൺ ഹാളിലാണു പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുക. ജൂൺ അഞ്ചു മുതലാണു് ഓഫീസ് ഇവിടെ പ്രവർത്തനം തുടങ്ങുക.ഇതിൻ്റെ ക്രമീകരണങ്ങൾ ഇവിടെ നടന്നു വരികയാണ്.
പഞ്ചായത്ത് ഓഫീസിനോടൊപ്പം വ്യാപാര സമുച്ചയവും നിർമ്മിക്കും. പഴയ പഞ്ചായത്ത് ഓഫീസ് മന്ദിരം പൊളിച്ചുമാറ്റാനും ടൗൺ ഹാളിൽ പഞ്ചായത്ത് ഓഫീസ് മാറ്റി പ്രവർത്തിപ്പിക്കുവാനും ഡയറക്ടറുടെ അനുവാദം ലഭിച്ചു കഴിഞ്ഞതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, വികസന കാര്യ സ്റ്റാൻഡിo ഗ് കമ്മിറ്റി ചെയർമാൻ വി എൻ രാജേഷ് എന്നിവർ അറിയിച്ചു. നിലവിലുള്ള പഞ്ചായത്ത് ഓഫീസ് മന്ദിരം 1961 ൽ നിർമ്മിച്ചതാണ്