ബേബിച്ചന്‍ ഏര്‍ത്തയിലിന് ദേശീയ അവാർഡ്

കാഞ്ഞിരപ്പള്ളി :ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഭാരത് സേവക് സമാജത്തിന്‍റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള  നാഷണല്‍ അവാര്‍ഡിന് പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കാഞ്ഞിരപ്പള്ളി സ്വദേശി ബേബിച്ചന്‍ ഏര്‍ത്തയില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2023 ജൂണ്‍ 12 തിങ്കളാഴ്ച തിരുവനന്തപുരം സത്ഭാവന ഓഡിറ്റോറിയത്തില്‍ വച്ച് ഈ അവാര്‍ഡ് നല്‍കുന്നതാണ്.

ഇദ്ദേഹം രചിച്ച ജര്‍മ്മന്‍-മലയാളം-ഇംഗ്ലീഷ് ഹാന്‍ഡ് ബുക്ക് എന്ന ഗ്രന്ഥത്തെപ്പറ്റി അവാര്‍ഡ് ജൂറി പ്രത്യേകം പരാമര്‍ശിച്ചു. ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനീഷ് എന്നീ ഭാഷകള്‍ മലയാളത്തില്‍ വളരെ ലളിതമായി പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും യൂറോപ്പിലേക്ക് പോകുന്നവര്‍ക്കും ഈ ഗ്രന്ഥം വളരെ ഉപകാരപ്രദമാണ്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യ ഗ്രന്ഥമാണിത്. 

error: Content is protected !!