കാതല്‍ പ്രാതൽ വിജയകരമായി രണ്ടാം വർഷം.. ഉദ്‌ഘാടനം നിർവഹിച്ച എംഎൽഎയ്ക്കൊപ്പം ജനപ്രതിനിധികൾ പാൽ കുടിച്ചു സന്തോഷം പങ്കുവച്ചു.

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവണ്‍മെന്‍റ് സ്‌കൂളില്‍ പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതലിന്റെ രണ്ടാം വർഷ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്‍റണി മാര്‍ട്ടിന്‍ ജോസഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പിലാക്കുന്നത്. ഡോ.എൻ. ജയരാജ് കുട്ടികൾക്ക് പാൽ പകർന്ന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. അതെ സമയത്ത്, ചടങ്ങിൽ പങ്കെടുത്ത വിവിധ ജനപ്രതിനിധികൾ പാൽ കുടിച്ചുകൊണ്ട് സന്തോഷത്തിൽ പങ്കുചേർന്നു .

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി.എന്‍. ഗീരിഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവിന്ദ്രന്‍ നായര്‍, ഷാജി പാമ്പൂരി, വാർഡ് മെംബർ ആന്‍റണി മാർട്ടിൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ശ്രീലത സന്തോഷ്, ലീന കൃഷ്ണകുമാർ, പിടിഎ അംഗങ്ങളായ കെ. ബാലചന്ദ്രൻ, കെ.ടി. സുരേഷ്, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് എ.ജെ. ആച്ചിയമ്മ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സൗദാബീവി, ബിആർസി കോ ഓർഡിനേറ്റർ അജാസ് എന്നിവർ പ്രസംഗിച്ചു.

വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്‍റണി മാര്‍ട്ടിന്‍ ജോസഫിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പിലാക്കുന്നത്.
മുട്ട, പാല്‍, ഏത്തപ്പഴം, തേന്‍ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാ ദിവസവും രാവിലെ കുട്ടികള്‍ക്ക് നല്‍കുകയെന്നതാണ് കാതല്‍ പ്രാതല്‍ പദ്ധതിയുടെ ലക്ഷ്യം. ചിറക്കടവ് പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥികള്‍, വിവിധ സംഘടനകള്‍, അഭ്യൂദയകാംക്ഷികള്‍ എന്നി പൊതുജന പങ്കാളിത്തതോടെയാണ് പദ്ധതിക്കുളള തുക കണ്ടെത്തുന്നത്.

error: Content is protected !!