KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എക്‌സലൻസിയ അവാർഡ് ഡേ

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ് ‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളിലെ `എക്‌സലൻസിയ അവാർഡ്’, തിരുവനന്തപുരം ലാറ്റിൻ അതിരൂപതയുടെ സഹായ മെത്രാൻ റവ. ഡോ. ക്രിസ്‌തുദാസ്‌ ആർ ഉദ്‌ഘാടനം ചെയ്‌തു. പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ യോഗത്തില്‍ സന്നിഹിതനായിരുന്നു.

സി.ബി.എസ്‌.ഇ. 10, 12 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സമ്മേളനത്തില്‍ മാനേജര്‍ റവ. ഡോ. ജോണ്‍ പനച്ചിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, പി.റ്റി.എ. പ്രസിഡന്റ്‌ ജോസ്‌ ആന്റണി, ബ്രില്ല്യന്റ്‌ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്‌, സ്റ്റാഫ്‌ സെക്രട്ടറി നിഖില വി.പി., വിദ്യാര്‍ത്ഥി പ്രതിനിധികളായ ദിവ്യ ഷിബു, ജോണ്‍ ഫെലിക്‌സ്‌, സൈനബ്‌ സിറാജ്‌, കെവിന്‍ ജിയോ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്‌തു.

error: Content is protected !!