KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ
അമ്മയുടെ കൺമുമ്പിൽ നാല് വയസ്സുകാരൻ കാറിടിച്ചു മരിച്ചു.

കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന വിദ്യാര്‍ഥി അമ്മയുടെ കൺമുമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ആനക്കല്ല് സ്വദേശി ആനക്കല്ല്പുരയിടം രാജേഷിന്റെയും ജയ്‌മോളുടെയും മകന്‍ ഹെവന്‍ രാജേഷ് (നാല്) ആണ് മരിച്ചത്. ആനക്കല്ല് ഗവ. എല്‍.പി. സകൂളിലെ നഴ്‌സറി വിദ്യാര്‍ഥിയാണ്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് തടിമില്ലിന് സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. സ്‌കൂളില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് വരികയായിരുന്നു കുട്ടി. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ കുട്ടിയെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: ഹന്ന.

error: Content is protected !!