പഴയിടം കോസ്‌വേയുടെ അടിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി

പൊൻകുന്നം: മണിമലയാറ്റിലെ പഴയിടം കോസ്‌വേയുടെ അടിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ വെള്ളമൊഴുക്കു കൂടി കിഴക്കൻ മേഖലയിൽ നിന്നു പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്‌വസ്തുക്കൾ ഒഴുകിയെത്തി പാലത്തിന്റെ തൂണുകളിൽ തങ്ങി നിൽക്കുകയാണ്. കാലവർഷം ശക്തമാകുന്നതോടെ മരങ്ങളും മരച്ചില്ലകളും ഒഴുകിയെത്തുമ്പോൾ പാലത്തിനടിയിലൂടെ ഒഴുകിപ്പോകാൻ കഴിയാതെ വെള്ളത്തിനൊപ്പം ഉയർന്നൊഴുകി പാലത്തിന്റെ കൈവരികൾ തകരാനും പാലത്തിനു കേടുപാടുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു. എല്ലാ വർഷവും കൈവരികൾ ഇങ്ങനെ തകരാറുണ്ടെന്നും അവർ പറയുന്നു. മഴ ശക്തി പ്രാപിക്കും മുൻപ് മാലിന്യം നീക്കണമെന്ന ആവശ്യം ശക്തമായി.

error: Content is protected !!