കാഞ്ഞിരപ്പള്ളിയിൽ ഇൻഡോർ സ്‌റ്റേഡിയം തകർന്നുവീണിട്ട് ഒൻപത് വർഷം
കാഞ്ഞിരപ്പള്ളി : പേട്ട ഗവ. ഹൈസ്‌കൂൾ മൈതാനിയിൽ നിർമിച്ച വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നിട്ട് ഒന്പതു വർഷം. വർഷങ്ങൾ കഴിഞ്ഞിട്ടും ബി.എഡ്. സെന്ററിന് സമീപം മറിഞ്ഞുവീണനിലയിൽ തന്നെ കിടക്കുകയാണ് സ്റ്റേഡിയത്തിന്റെ മേൽക്കൂര.
വോളിബോൾ പ്രേമികളുടെയും പ്രഗത്ഭ കളിക്കാരുടെയും നാടായ കാഞ്ഞിരപ്പള്ളിയിൽ ഏറെ പ്രതീക്ഷയോടെയാണ് 2014 ഫെബ്രുവരി 28-ന് നിർമാണം പൂർത്തിയാക്കി സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. ആന്റോ ആന്റണി എം.പിയുടെ 2011-12 വർഷ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. മുപ്പത് അടിയിലേറെ ഉയരവും 28 മീറ്റർ നീളവും 16 മീറ്റർ വീതിയും ഉണ്ടായിരുന്ന സ്റ്റേഡിയത്തിന്റെ മേൽക്കൂരയെ താങ്ങിനിർത്തുന്ന തൂണുകൾ ഒരുവശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.